അണ്ടര്‍-23 ക്രിക്കറ്റ്‌; പാക്കിസ്ഥാന്‌ ജയം

Monday 19 August 2013 9:23 pm IST

സിംഗപ്പൂര്‍: അണ്ടര്‍-23 എമര്‍ജിംഗ്‌ ടീം കാപ്പില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ രണ്ട്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി. ടോസ്‌ നേടി പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയച്ചു. 49.3 ഓവറില്‍ 143 റണ്‍സിന്‌ അഫ്ഗാന്‍ പുറത്തായി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‍ 48.4 ഓവറില്‍ 8 വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കടന്നു.
ഹാഷ്മത്തുള്ള ഷെയ്ദിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ്‌ അഫ്ഗാന്‍ കനത്ത ബാറ്റിംഗ്‌ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെട്ടത്‌. 128 പന്തുകള്‍ നേരിട്ട ഷെയ്ദി 52 റണ്‍സെടുത്ത്‌ പുറത്താകാതെനിന്നു. അസ്ഗാര്‍ 18 ഉം മൊഹമ്മദ്‌ നബി 21 ഉം റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനുവേണ്ടി റാസാഹസന്‍ മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാനുവേണ്ടി അസീം (39), ഉമര്‍ വഹീദ്‌ (43) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഗ്രൂപ്പ്‌ 'ബി'യില്‍ നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇ ഒന്‍പത്‌ വിക്കറ്റിന്‌ സിംഗപ്പൂരിനെ പരാജയപ്പെടുത്തി. ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത യുഎഇ സിംഗപ്പൂരിനെ ബാറ്റിംഗിനയച്ചു. 48 ഓവറില്‍ 162 റണ്‍സ്‌ നേടാനെ സിംഗപ്പൂരിന്‌ കഴിഞ്ഞുള്ളൂ. ചേതന്‍ സൂര്യവംശി (33), ഡി ലാംഗ്‌ (26) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യുഎഇയുടെ നാസിര്‍ അസീസ്‌ നാല്‌ വിക്കറ്റ്‌ വീഴ്ത്തി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച യുഎഇക്കുവേണ്ടി ഷെയ്മാന്‍ നേടിയ സെഞ്ച്വറി (119) അവരെ വിജയത്തിലെത്തിച്ചു. അബ്ദുള്‍ ഷുക്കൂറിന്റെ വിക്കറ്റ്‌ മാത്രമാണ്‌ അവര്‍ക്ക്‌ നഷ്ടമായത്‌. 27.3 ഒാ‍വറില്‍ യുഎഇ മത്സരത്തില്‍ ജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.