വിശാല ഹൃദയത്വം വളര്‍ത്തുമ്പോള്‍ ഏത് വലിയ കാര്യവും നിങ്ങള്‍ക്ക് നേടാം. ഓണം ആഘോഷിക്കുന്നത് വിശാലഹൃദയത്വം വളര്‍ത്താനാണെന്ന സത്യം മനസ്സിലാക്കുക. സ്വയം സന്തോഷമനുഭവിക്കുക, അത് നിങ്ങളുടെ കുടുബാംഗങ്ങളുമായും സമൂഹവുമായും പങ്കുവയ്ക്കുക. അപ്പോള്‍ എല്ലാ ആളുകളും സന്തുഷ്ടരായിരിക്കും. ആനന്ദം ഈശ്വരനുമായുള്ള ചേര്‍ച്ചയാണ്. ഈ പരമാനന്ദം നേടിയെടുക്കുക. ആനന്ദം അനുഭവിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ, അന്യോന്യം സ്നേഹവും സന്തോഷവും പങ്കിട്ടനുഭവിച്ച് ജീവിക്കുക.
ഐക്യത്തോടെ ജീവിക്കുക. പരസ്പരം സ്നേഹത്തോടെ ‘ഹലോ ഹലോ’ എന്ന് വിളിച്ച് സ്വാഗതമോതുക. അന്യോന്യം വേര്‍പെടാനുള്ള അവസരം ഉണ്ടാകാതിരിക്കട്ടെ ഒരിക്കലും ‘ഗുഡ് ബൈ’ എന്ന് പറയരുത് (വേര്‍പെടല്‍ അരുത്) എല്ലാവരും നല്ല കുട്ടികളായിത്തീരുക. യോജിപ്പിന്റെ പവിത്രവികാരങ്ങള് പുഷ്ടിപ്പെടുത്തുക.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: