ഭൂമി കയ്യേറിയും കള്ളപ്പരാതി നല്‍കിയും സിപിഎം പീഡിപ്പിക്കുന്നെന്ന്‌

Thursday 11 August 2011 11:25 pm IST

കാഞ്ഞങ്ങാട്‌: തണ്ണോട്ട്‌ മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയും രാമചന്ദ്രന്‍ എമ്പ്രാന്തിരിയുടെ മകനുമായ കൃഷ്ണന്‍ എമ്പ്രാന്തിരിയെ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അദ്ദേഹത്തിണ്റ്റെ ഭൂമി കയ്യേറികൊടി നാട്ടിയും പാര്‍ട്ടിക്കാരക്കൊണ്ട്‌ പോലീസ്‌ സ്റ്റേഷനില്‍ കള്ള പരാതി നല്‍കിയും നിരന്തരം പീഡിപ്പിക്കുന്നതായും പരാതി. ഇദ്ദേഹത്തിണ്റ്റെ അയല്‍വാസിയായ തമ്പായി പാര്‍ട്ടിക്കാര്‍ക്ക്‌ 249 സര്‍വ്വെ നമ്പറില്‍പ്പെട്ട മൂന്ന്‌ സെണ്റ്റ്‌ ഭൂമി നല്‍കിയിരുന്നുവത്രെ. എന്നാല്‍ അതോട്‌ ചേര്‍ന്നുള്ള എമ്പ്രാന്തിരിയുടെ സര്‍വ്വേ നമ്പര്‍ 25൦ല്‍പ്പെട്ട ഭൂമിയില്‍ അവര്‍ പാര്‍ട്ടിസ്തംഭം പണിതതിനെത്തുടര്‍ന്ന്‌ എമ്പ്രാന്തിരി ലോക്കല്‍ സെക്രട്ടറിക്ക്‌ പരാതിനല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്ന്‌ കൃഷ്ണന്‍ എമ്പ്രാന്തിരി പോലീസ്‌ സ്റ്റേഷനെയും കോടതിയെയും സമീപിച്ചു. എന്നാല്‍ പാര്‍ട്ടിക്കാര്‍ 2010 മാര്‍ച്ചില്‍ സര്‍വ്വേനമ്പര്‍ 249ല്‍ തന്നെയുള്ള എമ്പ്രാന്തിരിയുടെ സ്ഥലത്ത്‌ വീണ്ടും കയ്യേറി പാര്‍ട്ടി പതാക ഉയര്‍ത്തുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും വീടിന്‌ രാത്രി കരിഓയില്‍ ഒഴിച്ചിട്ട്‌ വികൃതമാക്കുകയും ചെയ്തുവത്രെ. കൂടാതെ പാര്‍ട്ടിക്കാരനും പിന്നോക്ക ജാതിക്കാരനുമായ ഒരു വ്യക്തിയെ കൊണ്ട്‌ മര്‍ദ്ദിച്ചുവെന്നും ജാതി പേര്‌ വിളിച്ച്‌ ആക്ഷേപിച്ചുവെന്നും പറഞ്ഞ്‌ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പത്രസമ്മേളനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ശാന്തി സമാജം ഭാരവാഹികളായ എ.പി.നാഗേന്ദ്രന്‍, ഉപേന്ദ്ര അഗ്ഗിത്തായ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.