ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു

Tuesday 20 August 2013 10:07 pm IST

മാന്നാനം: നരേന്ദ്രമോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് മാന്നാനത്ത് ബിജെപി സ്ഥാപിച്ച ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. മാന്നാനം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കളായ പി.ദിലീപ്, എന്‍.സജേഷ്‌കുമാര്‍, ശശീന്ദ്രന്‍, ഷാജി പി.ജോണ്‍, എന്നിവര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധയോഗത്തില്‍ ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.വി.ബൈജു, ഹിന്ദു ഐക്യവേദി കണ്‍വീനര്‍ പ്രസീദ്കുമാര്‍, പി.ജി,ഗോപു, സരുണ്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.