ഉദിനൂരിലെ കവര്‍ച്ച: പ്രതികളെ ഇനിയും പിടികിട്ടിയില്ല

Thursday 11 August 2011 11:28 pm IST

തൃക്കരിപ്പൂറ്‍: ഉദിനൂറ്‍ റിട്ടയേര്‍ഡ്‌ കോളേജ്‌ പ്രൊഫസര്‍ എ.വി.മനോഹരണ്റ്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്ക്‌ ശക്തമായ പ്രതിഷേധം. ജൂലായ്‌ 21ന്‌ പുലര്‍ച്ചെയാണ്‌ കവര്‍ച്ച നടന്നത്‌. മൂന്നംഗ സംഘമാണ്‌ വളര്‍ത്തുനായയെ അടിച്ച്‌ അവശനാക്കിയശേഷം റെയില്‍വേ ഗേറ്റിന്‌ സമീപത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയത്‌. ഇതില്‍ ഒരാള്‍ മുഖം മൂടി ഇട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ്‌ രണ്ടുപേര്‍ മറുനാട്ടുകാരാണെന്ന്‌ തെളിയുന്ന രീതിയിലായിരുന്നു അവരുടെ സംഭാഷണ ശൈലി. പോലീസ്‌ നായ, വിരലടയാള വിദഗ്ധര്‍ എന്നിവരുടെ പരിശോധനയും നടന്നിരുന്നു. പോലീസ്‌ നായ, വീട്ടില്‍ നിന്ന്‌ മണം പിടിച്ച്‌ തൊട്ടുമുന്നിലെ വാടക ക്വാട്ടേഴ്സ്‌ പരിസരത്താണ്‌ ആദ്യം ഓടിയത്‌. 14 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍, 24,000 രൂപ, മാരുതി കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ്‌ കവര്‍ന്നെടുത്തത്‌. കാര്‍ പിന്നീട്‌ പയ്യന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍കണ്ടെത്തിയിരുന്നു. നീലേശ്വരം സിഐക്കാണ്‌ അന്വേഷണ ചുമതല.