ലാല്‍ജി വധം: നാല് പേര്‍ പിടിയില്‍

Wednesday 21 August 2013 3:23 pm IST

അയ്യന്തോള്‍: തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂരിനെ വധിച്ച കേസില്‍ നാല് പേര്‍ പിടിയിലായി. അയ്യന്തോള്‍ സ്വേദേശികളായ രതീഷ്, വൈശാഖ്, ബണ്‍ രവി, രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ലാല്‍ജി വെട്ടേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനായിരുന്നു കൊല്ലപ്പെട്ട ലാല്‍ജി. തൃശൂരില്‍ മൂന്ന് മാസത്തിനിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ലാല്‍ജിയുടേത്. ജൂണ്‍ മാസം ഒന്നാം തീയതി കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായ മധു ഈച്ചരന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായ പ്രതി പ്രേംജിയുടെ സഹോദരനായിരുന്നു ലാല്‍ജി. ഏപ്രില്‍ മാസം നടന്ന യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മധു കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.