കമ്മാടം കാവ്‌: ബിജെപി മാര്‍ച്ച്‌ 14ന്‌

Thursday 11 August 2011 11:29 pm IST

നീലേശ്വരം: പൌരാണികമായ കമ്മാടം കാവില്‍ കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി ദേവസ്വത്തിന്‌ വിട്ടുനല്‍കുക, ഭഗവതിയുടെ ആരൂഢമായ കമ്മാടം കാവ്‌ ദേവസ്വത്തിന്‌ നല്‍കുക, കമ്മാടം കാവ്‌ കയ്യേറ്റക്കാരെ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 14ന്‌ ബിജെപി കയ്യേറ്റഭൂമിയിലേക്ക്‌ മാര്‍ച്ച്‌ ആഹ്വാനം ചെയ്തു. മാര്‍ച്ചില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.