സംസ്കൃത ദിനാചരണം

Wednesday 21 August 2013 8:50 pm IST

കൊച്ചി: തിരുവുംപ്ലാവില്‍ ദേവസ്വം സനാതന സ്കൂള്‍ ഓഫ്‌ ലൈഫിന്റെയും വിശ്വസംസ്കൃത പ്രതിഷ്ടാനം എറണാകുളം ജില്ലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംസ്കൃത ദിനാചരണം നടന്നു . ക്ഷേത്രത്തിലെ ഗൗരിശങ്കരത്തില്‍ മേല്‍ശാന്തി ശ്രീകുമാരന്‍ ഇളയതിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശ്ശേരി എന്‍ എസ്‌ എസ്‌ തന്ത്രവിദ്യാപീഠം ഡയറക്ടര്‍ അരുണ്‍കുമാര്‍ സംസ്കൃതദിന സന്ദേശം നല്‍കി. വിശ്വസംസ്കൃത പ്രതിഷ്ടാന അധ്യാപകന്‍ രാജേഷ്കുമാര്‍ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികള്‍ക്കായി സംസ്കൃതഭാരതി പ്രസിദ്ധീകരിച്ച ബാലമാസിക സംസ്കൃത സൂര്യകാന്തിയുടെ പ്രകാശനം സരസ്വതി അന്തര്‍ജ്ജനം നിര്‍വഹിച്ചു. സനാതന സ്കൂള്‍ ഓഫ്‌ ലൈഫ്‌ ഡയറക്ടര്‍ നാരായണ ശര്‍മ സംസാരിച്ചു. ജൂണ്‍ മാസത്തില്‍ നടന്ന സംസ്കൃത പരീക്ഷയിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണവും നടന്നു. തുടര്‍ന്ന്‌ സ്കൂള്‍ ഓഫ്‌ ലൈഫ്‌ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ സംസ്കൃത പരിപാടികളും അരങ്ങേറി. ആര്യമോള്‍ സ്വാഗതവും വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.