ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഒാസ്ട്രേലിയ മികച്ച നിലയിലാണ്. രണ്ടാം ദിവസം ചായക്ക് കളി നിര്‍ത്തുമ്പോള്‍ സ്മിത്തിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ (112 നോട്ടൗട്ട്) ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തിട്ടുണ്ട്. മഴകാരണം രണ്ടാം ദിവസത്തെ കളി ലഞ്ചിനു ശേഷമാണ് ആരംഭിച്ചത്. സ്മിത്തിനൊപ്പം ഒരു റണ്‍സെടുത്ത ഫള്ക്നറാണ് ക്രീസില്‍. ആദ്യ ദിവസം ഷെയ്ന് വാട്സണും (176) തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.
നാലിന് 307 റണ്‍സ് എന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച ഓസ്ട്രേലിയക്ക് സ്കോര്‍ 320-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത സിഡിലിനെ ആന്ഡേഴ്സണ് ബൗള്‍ഡാക്കി. പിന്നീട് സ്മിത്തും ഹാഡിനും ചേര്‍ന്ന് സ്കോര്‍ 385-ല്‍ എത്തിച്ചു. എന്നാല്‍ 30 റണ്‍സെടുത്ത ഹാഡിനെ ട്രോട്ടും ബൗള്‍ഡാക്കി. ഇതിനിടെ സ്മിത്ത് സെഞ്ചറി പൂര്‍ത്തിയാക്കി. ട്രോട്ടിനെ സിക്സറിന് പറത്തിയാണ് സ്മിത്ത് അര്‍ദ്ധസെഞ്ച്വറി തികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: