രോഹിത് നന്ദന്‍ എയര്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍

Friday 12 August 2011 12:11 pm IST

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി രോഹിത് നന്ദനെ നിയമിച്ചു. നിലവില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് രോഹിത് നന്ദന്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അരവിന്ദ് യാദവിനെ എയര്‍ ഇന്ത്യ പുറത്താക്കിയിരുന്നു. പൈലറ്റ് സമരം കൈകാര്യം ചെയ്യുന്നതില്‍ യാദവ് വീഴ്ച വരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു കൂടാതെ നാല്‍പ്പതിനായിരത്തോളം വരുന്ന എയര്‍ഇന്ത്യ ജീവനക്കാര്‍ക്കു ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശമ്പളം ലഭിച്ചില്ല. ഇതു കൂടാതെ മാനെജ്മെന്‍റിന്‍റെ പിടിപ്പുകേടു മൂലം കമ്പനിക്ക് 200 കോടി നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് അരവിന്ദ് യാദവിനെ പുറത്താക്കാന്‍ കാരണം. എയര്‍ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയ്ക്കായി രണ്ടു ഡെപ്യൂട്ടി എം.ഡിമാരെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പെട്രോ കെമിക്കല്‍ സെക്രട്ടറി കെ. ജോസ് സിറിയക്, കൊച്ചിന്‍ എയര്‍പോര്‍ട്ട് സി.ഇ.ഒ കുര്യന്‍ എന്നിവരെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.