ജഡ്‌ജി നിസാറിന്റെ വീടിന് നേരെ കല്ലേറ്

Friday 12 August 2011 12:42 pm IST

കണ്ണൂ‍ര്‍: കാസര്‍കോട് കലാപം അന്വേഷിച്ച ജഡ്‌ജി എം.എ നിസാറിന്റെ കണ്ണൂരിലെ വീടിന് നേരെ കല്ലേറ്. ജഡ്ജി നിസാറും ഭാര്യയും മാത്രമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഏതെങ്കിലും സാമൂഹ്യവിരുദ്ധ ശക്തികളാകും കല്ലെറിഞ്ഞതെന്ന് നിസാര്‍ പറഞ്ഞു. ചാനലുകളില്‍ വന്ന വാര്‍ത്തയ്ക്ക് ശേഷമായിരുന്നു കല്ലേറ്. സി.ഐ പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.