മായ സര്‍വ്വവ്യാപി, ഭയങ്കരം, അതില്ക്കൂടെ വേണംതാനും കര്‍മ്മം ചെയ്യുക. ഈ ലോകത്തില്‍ നന്മമാത്രം ശേഷിക്കുമ്പോള്‍ കര്‍മംചെയ്തു സുഖിക്കാമെന്ന് പറയുന്നതും, ഗംഗാതീരത്തിരുന്ന് ഈ ജലം മുഴുവന്‍ സമുദ്രത്തിലെത്തിയശേഷം നദി കടക്കാമെന്ന് പറയുന്നതും തുല്യം മായയെ അനുസരിക്കുന്നതല്ല, എതിര്‍ക്കുന്നതാണ് മാര്‍ഗ്ഗം. അറിയേണ്ട മറ്റൊരു സംഗതിയാണിത്. നാം മായയോടു സഹകരിക്കാനല്ല ജനിച്ചത്, പൊരുതുവാനാണ്. നാം അതിന് അധിപന്മാരാണ്, എങ്കിലും സ്വയം ബദ്ധര്‍. ഇവിടെ ഈ ഗൃഹമെന്തിന്? അത് പ്രകൃതി കെട്ടിയതല്ല. ‘നീ പോയി കാട്ടിലിരിക്കൂ!’ എന്ന് പ്രകൃതി കല്പ്പിക്കുന്നു.
അപ്പോള്‍ മനുഷ്യന് ‘നീ പോ, ഞാനൊരു വീടുണ്ടാകും’ എന്നുപറയുന്നു, ഉണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യചരിത്രം ആകെ നോക്കിയാല്‍ അത് പ്രകൃതിനിയമങ്ങളെ നിയമങ്ങളെന്നാണ് പറയുക – അതിക്രമിക്കാനുള്ള നിരന്തരശ്രമമാണെന്നും, ഒടുവില്‍ മനുഷ്യന് വിജയിയാകുമെന്നും കാണാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: