ദക്ഷിണാമൂര്‍ത്തി എപ്പോഴും തന്റെ സഹജാവസ്ഥയിലാണ്. എപ്പോഴും പുഞ്ചരിക്കുന്ന മുഖത്ത് ഭഗവാന്റെ മഹിമയും ശോഭയും പ്രതിഫലിക്കുന്നു. ദക്ഷിണാമൂര്‍ത്തി തത്ത്വം സത്യത്തില്‍ വിവരണാതീതമാണ്. “നിര്‍ഗുണം, നിരജ്ഞാനം, സനാതന നികേതനം, നിത്യ,ശുദ്ധ, ബുദ്ധ, മുക്ത, നിര്‍മ്മല സ്വരൂപിണിം” (അവിടുന്ന് ഗുണരഹിതനാണ്, പരിശുദ്ധനാണ്, അവസാനത്തെ വാസസ്ഥലമാണ്, നിത്യനാണ്, കളങ്കരഹിതനാണ്, ബുദ്ധനാണ്, മുക്തനാണ്, പവിത്രതാ വിഗ്രഹമാണ്)
ലോകത്ത് ഒരാള്‍ക്കും അവിടുത്തെ യഥാര്‍ത്ഥപ്രകൃതം വിവരിക്കാന്‍ സാധ്യമല്ല. ദക്ഷിണാമൂര്‍ത്തിയുടെ രൂപം കാന്തിപൂര്ണവും ആനന്ദപൂര്ണവുമാണ്. പ്രേമവും സത്യവും മൂര്‍ത്തീകരിച്ച ദിവ്യപ്രഭാമയമായ അങ്ങനെയുള്ള രൂപം ആര്‍ക്കെങ്കിലും എങ്ങനെ വിവരിക്കാന്‍ സാധിക്കും?
സൃഷ്ടി, സത്യത്തില്‍നിന്ന് ഉത്ഭവിക്കുകയും സത്യത്തില്‍ ലയിക്കുകയും ചെയ്യുന്നു. ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും സത്യം സ്ഥിതിചെയ്യാത്ത ഒരിടമുണ്ടോ? പരിശുദ്ധവും നിര്‍മ്മലവുമായ ആ സത്യത്തെ സാക്ഷാല്‍ക്കരിക്കുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: