അഫ്‌സല്‍ ഗുരുവിനോട്‌ ദയ കാണിക്കണമെന്ന്‌ പി.ഡി.പി

Friday 12 August 2011 3:31 pm IST

ശ്രീനഗര്‍: പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനോട്‌ ദയ കാണിക്കണമെന്ന്‌ ജമ്മു കാശ്‌മീര്‍ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി.ഡി.പി) ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ദയ കാണിക്കണമെന്ന വിശാലമായ ദേശീയ താത്‌പര്യം ഈ കാര്യത്തില്‍ പരിഗണിക്കണമെന്ന്‌ പാര്‍ട്ടി നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സയ്യിദ്‌ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഒരിക്കലും ഭീകരതയെ പിന്തുണക്കുന്നില്ലെന്നും സയ്യിദ്‌ വ്യക്തമാക്കി. അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം രാഷ്‌ട്രപതി പ്രതിഭാപട്ടീലിന്‌ പരിഗണിക്കരുതെന്ന ശുപാര്‍ശയോടെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.