തൃശൂര്‍: സംസ്ഥാനത്തെ എട്ടോളം ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന് എക്സൈസ് -തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. ഇതിനുള്ള പ്രൊപ്പോസല്‍ തയാറാക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രധാന ചെക്പോസ്റ്റുകളില്‍ സ്കാനര്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക-സാങ്കേതിക പരിശോധന നടത്തിവരുന്നുണ്ട്. പൂത്തോളിലെ സ്റ്റേറ്റ് എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ 92 സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മികച്ച പരിശീലന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി അക്കാദമിയോടു ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടരുന്നതായി മന്ത്രി അറിയിച്ചു. ഒരു കോടി രൂപ ചെലവു വരുന്ന കിച്ചണ്‍ ബ്ലോക്ക്, ലൈബ്രറി എന്നിവയും അക്കാദമിയോടനുബന്ധിച്ച് സ്ഥാപിക്കും.എക്സൈസ് വകുപ്പ് കമ്പ്യൂട്ടര്‍വത്കരിക്കും. പോലീസ് ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് മുഖേന വയര്‍ലെസ് സംവിധാനവും ഏര്‍പ്പെടുത്തും.
അട്ടപ്പാടിയില്‍ മദ്യവിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് ജനമൈത്രി എക്സൈസ് എന്ന പേരില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 15 അംഗ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. കൂടുതല്‍ എക്സൈസ് റേഞ്ച് ഓഫീസുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ക്ലബുകള്‍ക്ക് സഹായത്തുക നല്കാന് തീരുമാനമായി. മദ്യ വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതുവരെ രണ്ടുകോടിയോളം രൂപ ചെലവഴിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ബോധവത്കരണ പ്രവര്‍ത്തനത്തിന് ഘടനാപരമായ മാറ്റമെന്ന ആവശ്യം നിലവിലുള്ളതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച സേവനത്തിനുള്ള അവാര്‍ഡ് നേടിയ അക്കാദമി ചീഫ് ഇന്‍സ്ട്രക്ടര്‍ പി.ഐ. റഷീദ് മന്ത്രി കെ. ബാബുവില്വിന്നു പുരസ്കാരമേറ്റുവാങ്ങി. അരണാട്ടുകര സ്വദേശി പ്രസാദിന്റെ വൃക്കമറ്റീവ്ക്കല് ശസ്ത്രക്രിയക്കായി പാസ് ഔട്ടായ ബാച്ച് ശേഖരിച്ച ചികിത്സാ തുക ചടങ്ങില്‍ മന്ത്രി രോഗിയുടെ മാതാവിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: