കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. വളര്‍ച്ചാനിരക്ക് കുറയുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി കെ.എം.മാണിയെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ടായിരുന്നു ആര്യാടന്റെ പ്രതികരണം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റവന്യൂ കമ്മിയുള്ളത് കേരളത്തിലാണ്. എന്നാലിത് മറന്നു കൊണ്ട് സമ്പദ്വ്യവസ്ഥയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് ചിലര്‍ ബഡായി പറയുകയാണ്. അങ്ങനെ പറയുന്നത് ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അവസാന കച്ചിത്തുരുമ്പാണ് കരിങ്കൊടി കാണിക്കല്‍. സെക്രട്ടേറിയറ്റ് ഉപരോധം പരാജയപ്പെട്ടതിന് തെളിവാണ് കരിങ്കൊടി പ്രതിഷേധമെന്നും ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: