തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ജവഹര്‍ ബാലവേദിയുടെ ബാനറില്‍ ഉദ്ഘാടനസമ്മേളനം ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടക്കേണ്ടതായിരുന്നു. അവസാനനിമിഷം പരിപാടി മാറ്റി. കെപിസിസി പ്രസിഡന്റിന്റെ അസൗകര്യമാണ് പറയുന്ന ന്യായം. സംഘടനയ്ക്കകത്തും പുറത്തും ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഉദ്ഘാടനത്തിനുശേഷം ഭഗവദ്ഗീതയുടെ പ്രസക്തിയെക്കുറിച്ച് സെമിനാറും നിശ്ചയിച്ചിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാനെയായിരുന്നു അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നത്.
സ്വാമി സന്ദീപാനന്ദഗിരി അനുഗ്രഹപ്രഭാഷണവും അബ്ദുള്‍ സമദ് സമദാനി മുഖ്യപ്രഭാഷണവും നടത്തുമെന്ന് നോട്ടീസടിച്ച് പ്രചരിപ്പിച്ചിരുന്നു. എല്ലാം വെറുതെയായി. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മാറ്റുകുറയ്ക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് പൊളിഞ്ഞുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: