നാല് പാക്‌ തടവുകാര്‍ ജയില്‍ വാന്‍ തകര്‍ത്ത്‌ രക്ഷപ്പെട്ടു

Friday 12 August 2011 4:45 pm IST

ഇസ്ലാമാബാദ്‌: ജയിലില്‍ നിന്നും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ജയില്‍ വാന്‍ തകര്‍ത്ത്‌ നാലു തടവുകാര്‍ രക്ഷപ്പെട്ടു. അട്‌യാല ജയില്‍ നിന്നും കോട്ട്‌ലി സാഥിയാന്‍ ടൗണ്‍ സിവില്‍ ജഡ്ജ്‌ കോടതിയില്‍ വിചാരണക്ക്‌ ഹാജരാക്കുമ്പോഴായിരുന്നു തടവുകാര്‍ രക്ഷപ്പെട്ടത്‌. ഇവരുടെ കൂടെ അകമ്പടിയായി പോയിരുന്ന ആറു പോലീസുകാരെ സംഭവത്തെ തുടര്‍ന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. തടവുചാടിയ മുബാഷിര്‍ അഹമ്മദിനെ മൂന്നുമണിക്കൂറിന്‌ ശേഷം പിടികൂടി. 14 തടവുകാരാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌.