മനുഷ്യന്‍ പാരമാര്‍ത്ഥികനും വ്യാവഹാരികനും

Monday 26 August 2013 8:42 pm IST

നാം ഇവിടെ നില്‍ക്കുന്നു. നമ്മുടെ കണ്ണുകള്‍ മുമ്പോട്ടുനോക്കുന്നു. ചിലപ്പോള്‍ അനേകനാഴിക ദൂരം ചെല്ലുന്നു. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയതുമുതല്‍ ഇങ്ങനെ ചെയ്തുപോന്നു. സദാ മുന്നോട്ട്‌, വളരെ ദൂരത്തേക്ക്‌ നോക്കുന്നു. ഈ ശരീരം നശിച്ചതിനുശേഷം താന്‍ എങ്ങോട്ടുപോകുമെന്ന്‌ നോക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിച്ചു.

തല്‍ഫലമായി അനേക ദര്‍ശനങ്ങളും ഉണ്ടായി. അവയില്‍ ചിലത്‌ തിരസ്കൃതങ്ങളും ചിലത്‌ സ്വീകൃതങ്ങളുമായി. മനുഷ്യന്‍ ഭൂമിയിലുള്ള കാലത്തോളവും, ചിന്തിക്കുന്ന കാലത്തോളവും അങ്ങനെയേയിരിക്കൂ. ഈ ഓരോ തലത്തിലും ഏതാനും സത്യമുണ്ട്‌, എല്ലാറ്റിലും സത്യമല്ലാത്തതും വളരെയുണ്ട്‌. ഈ വിഷയത്തില്‍ ഇന്ത്യയിലുണ്ടായ തത്ത്വാന്വേഷണങ്ങളുടെ സാരസംഗ്രഹം, അവയുടെ ഫലഭാഗം, നിങ്ങളുടെ മുമ്പാകെ വയ്ക്കാന്‍ ശ്രമിക്കാം. ഈ വിഷയം സംബന്ധിച്ച്‌ അവിടെ തത്ത്വജ്ഞന്മാരുടെ ഇടയിലുണ്ടായ വിവിധചിന്താഫലങ്ങളെ കൂട്ടിയിണക്കാനും, ആ തത്ത്വജ്ഞന്മാര്‍ക്കും മനശാസ്ത്രജ്ഞന്മാര്‍ക്കും തമ്മില്‍ പൊരുത്തം കാണ്മാനും ഞാന്‍ ശ്രമിക്കാം. അതുനുപുറമെ കഴിവുള്ളേടത്തോളം, ആ രണ്ടുകൂട്ടരെയും ആധുനികപ്രകൃതിശാസ്ത്രചിന്തകന്മാരെയും തമ്മില്‍യോജിപ്പിക്കാനും ശ്രമിച്ചുകൊള്ളാം.
- സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.