കറുകച്ചാല്‍: പെട്ടിക്കടയില്‍ നിരോധിച്ച പാന്‍മസാല രഹസ്യമായി വില്പന നടത്തിയ ആള് പോലീസ് കസ്റ്റഡിയില്‍. കറുകച്ചാല്‍ ഗുരുമന്ദിരത്തിനു സമീപം പെട്ടിക്കട നടത്തിവന്ന നെടുംകുന്നം സ്വദേശി നന്ദു എന്നു വിളിക്കുന്ന ബിജുവാണ് അറസ്റ്റിലായത്. പോലീസിനു കിട്ടിയ രഹസ്യസന്ദേശത്തേ തുടര്‍ന്ന് ഇന്നലെ രാവിലെ കറുകച്ചാല്‍ എസ്.ഐ എം.ജെ.അഭിലാഷിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ഇയാളുടെ കടയില്‍ നിന്നും 30 പായ്ക്കറ്റ് പാന്‍മസാല പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: