സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമം

Wednesday 28 August 2013 1:49 pm IST

തിരുവനന്തപുരം: സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ആലപ്പുഴ ചെന്നിത്തല പനയ്ക്കല്‍ വീട്ടില്‍ മധു (35)വിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. പത്തൊന്‍പതുകാരിയെ ഷൂട്ടിംഗിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പീഡന ശ്രമം. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആലപ്പുഴ ചെന്നിത്തല സ്വദേശിനിയായ പെണ്‍കുട്ടി പ്രധാനപ്പെട്ട ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരകയും ഡാന്‍സ് ട്രൂപ്പിലെ അംഗവുമാണ്. കുട്ടിയ്ക്ക് സീരിയിലില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ചെന്നിത്തല സ്വദേശിയായ മധു തിരുവനന്തപുരത്തേയ്ക്ക് വിളിച്ചുവരുത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മധുവിനെ മര്‍ദ്ദിച്ചു. പത്തൊമ്പതുകാരി ചില സീരിയലുകളില്‍ അഭിനയിച്ച് വരികയാണ്. യുവതിയും മധുവും ഒരേ നാട്ടുകാരാണ്. യുവതി തലസ്ഥാനത്ത് വരുമ്പോള്‍ ഇവരെ ലൊക്കേഷനില്‍ കൊണ്ടുപോയി വന്നിരുന്നത് മധുവായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.