കറുകച്ചാല്‍: വിദ്യാര്‍ത്ഥികളെ ബസ് സ്റ്റോപ്പില്‍ നിന്നു കയറ്റാതിരിക്കാന്‍ ദൂരെ മാറ്റിയാണ് ആളിറങ്ങാനുണ്ടെങ്കില് നിര്‍ത്തുന്നത്. പിന്നാലെ ഓടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ നിരാശരായി സ്റ്റോപ്പിലേക്കുതന്നെ തിരികെപോകും പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഓടിയതിനുശേഷംമായിരിക്കും ഏതെങ്കിലും ഒരു ബസ്സുനിര്ത്തുന്നത്. അപ്പോഴേക്കും സ്കൂളിലൊ മറ്റു വിദ്യാഭ്യാസ സ്ഥാപനത്തിലോ ചെല്ലുമ്പോള്‍ സമയവും കഴിയും. ഒന്നോ രണ്ടോ കുട്ടികള്‍മാത്രമുള്ള സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്ത്തികയറ്റില്ലെന്നു മാതാപിതാക്കളും പറയുന്നു. നെടുങ്ങാടപ്പള്ളി, ഇരുപ്പക്കല്‍, കൊച്ചുപറമ്പ്,മിസംപടി, കൂത്രപ്പള്ളി, എന്‍.എസ്.എസ്. ജംഗ്ഷന്, നെത്തല്ലൂര്‍, പള്ളിപ്പടി, മാന്തുരുത്തി, 12-ാം മൈല്‍, തൈപ്പറമ്പ് കവല, തൊമ്മച്ചേരി, ആശ്രമംപടി, നെരിയാനിപ്പൊയ്ത, നെടുമണ്ണി, കോത്തലപ്പടി, ഇടയിരിക്കപ്പുഴ എന്നീ ചെറിയ സ്റ്റോപ്പുകളിലാണ് അധികവും കുട്ടികളെ കയറ്റാതെ ബസുകള്‍, അമിത വേഗത്തില്‍ പോകുന്നത്.
കറുകച്ചാല്‍ ബസ് സ്റ്റാന്റിലാണെങ്കിലും കുറെ കുട്ടികളെ കയറ്റി സ്ഥലം വിടുന്ന പതിവാണുള്ളത്. ഇടയ്ക്കിടയുള്ള ബസ് സ്റ്റോപ്പുകളില്‍ മിക്കപ്പോഴും ബസുകള്‍ നിര്ത്താറെയില്ല. ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നുള്ള പരാതിയില്‍ ശക്തമായ നടപടി എടുക്കുമെന്ന് കറുകച്ചാല്‍ എസ്.െഐഎം.ജെ. അഭിലാഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: