കെനിയയില്‍ ബസ് അപകടം: 41 മരണം

Thursday 29 August 2013 3:04 pm IST

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിക്ക് പടിഞ്ഞാറായി ഉണ്ടായ ബസ് അപകടത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടെന്ന് കെനിയന്‍ റെഡ് ക്രോസ് പറഞ്ഞു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. നെയ്‌റോബിയില്‍ നിന്ന് ഹോമ ബേയിലേയ്ക്ക് വിറ്റോറിയ കായല്‍ തീരത്തു കൂടി പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ അപകട കാരണമെന്താണെന്ന് കൃത്യമായി വ്യക്തമല്ല. അപകടം നടന്ന സ്ഥലത്ത് മൃത സരീരങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നത് വല്ലാത്ത ഒരു കാഴ്ച്ചയായിരുന്നുവെന്ന് ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ സാമുവല്‍ കിമാറു പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ വളരെയധികം സമയവും അധ്വാനവും പോലീസിന് ആവശ്യമായി വന്നുവെന്ന് കിമാറു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.