ബസ്സ്‌ യാത്രക്കിടെ വീട്ടമ്മയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

Friday 12 August 2011 10:57 pm IST

ചാലക്കുടി : സ്വകാര്യ ബസ്സ്‌ യാത്രക്കിടയില്‍ പരിയാരം പാഴായി ഡേവീസിന്റെ ഭാര്യ ബീനയുടെ (46) സ്വര്‍ണാഭരണങ്ങളും, പണവും നഷ്ടപ്പെട്ടു. ചാലക്കുടി - കാഞ്ഞിരപ്പിള്ളി റൂട്ടിലോടുന്ന പിബിഎസ്‌ എന്ന സ്വകാര്യ ബസ്സില്‍ കഴിഞ്ഞ ദിവസം വൈകീട്ട്‌ യാത്രചെയ്യുന്നതിനിടയിലാണ്‌ മോഷണം. പതിനൊന്ന്‌ പവന്‍ സ്വര്‍ണാഭരണങ്ങളും, അയ്യായിരത്തിയഞ്ഞൂറ്‌ രൂപയും മൂന്ന്‌ എടിഎം കാര്‍ഡുകളും മോഷണം പോയി. ചാലക്കുടിയില്‍ ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്ത്‌ വീട്ടിലേക്ക്‌ പോകുമ്പോഴാണ്‌ സംഭവം. മാലകളും, അരഞ്ഞാണം, വളകള്‍, ലോക്കറ്റ്‌ എന്നീ ആഭരണങ്ങള്‍ വാനിറ്റി ബാഗിലായിരുന്നു. ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ ബാഗ്‌ തുറന്നപ്പോള്‍ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടനെ തന്നെ പരിശോധിച്ചപ്പോളാണ്‌ ആഭരണവും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്‌. ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.