ഭര്‍ത്താവിന്റെ കൊലപാതകം: ഭാര്യയും അമ്മായിയും അറസ്റ്റില്‍

Friday 30 August 2013 10:08 pm IST

കൊല്ലം: ഭര്‍ത്താവിനെ കഴുത്ത്‌ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും അവരുടെ അമ്മയെയും കൊല്ലം ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തു. നെടുമങ്ങാട്‌ ഈഴക്കോട്‌ പേഴുകുഴി വീട്ടില്‍ ശിവകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ്‌ ഭാര്യ പുനലൂര്‍ പരവട്ടം കൃഷ്ണശ്രീയില്‍ രഞ്ജിനി(27), അമ്മ രാധാമണി(53) എന്നിവര്‍ പിടിയിലായത്‌. കൊല്ലം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സി.ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ രാവിലെയാണ്‌ രഞ്ജിനിയെയും അമ്മയെയും അവരുടെ വീട്ടില്‍ നിന്നും അറസ്റ്റ്‌ ചെയ്തത്‌.
വര്‍ക്ക്ഷോപ്പ്‌ ജീവനക്കാരനായിരുന്ന ശിവകുമാര്‍ പുനലൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. 2011 മെയ്‌ 31ന്‌ രാത്രിയാണ്‌ സംഭവം നടന്നത്‌. തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന്‌ ഭാര്യയും അമ്മയുംകൂടി ശിവകുമാറിനെ ദേഹോപദ്രവമേല്‍പിക്കുകയായിരുന്നു. കിടക്കമുറിയില്‍ അഭയം പ്രാപിച്ച അയാളെ പിന്തുടര്‍ന്ന്‌ ചെന്ന്‌ മക്കളുടെ മുമ്പില്‍വെച്ച്‌ കഴുത്തില്‍ കയര്‍മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. മരണം ഉറപ്പ്‌ വരുത്തിയ ശേഷം ഒരു കൈലി മുറിയിലെ കഴുക്കോലില്‍കെട്ടി ഒറ്റം അറുത്തിട്ടു. തുടര്‍ന്ന്‌ അയല്‍വീടുകളില്‍ പോയി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
പുനലൂര്‍ പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തെങ്കിലും ഒരു മാസംകൊണ്ട്‌ തന്െ‍# അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട്‌ ശിവകുമാറിന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയില്‍ വാങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.