മമ്മൂട്ടിക്കും ലാലിനും 30 കോടിയുടെ അനധികൃത സമ്പാദ്യം

Friday 12 August 2011 11:08 pm IST

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 30 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഇ.ടി. ലൂക്കോസ്‌ അറിയിച്ചു.
കൊച്ചിയിലും ചെന്നൈയിലുമായി 12 സ്ഥലങ്ങളിലാണ്‌ ആദായനികുതി വകുപ്പ്‌ പരിശോധന നടത്തിയത്‌. പരിശോധനയുടെ പ്രാഥമിക വിവരങ്ങളാണ്‌ പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തുന്നതെന്നും അറിയിപ്പില്‍ പറയുന്നു. 2013 ല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ ആദായനികുതി വകുപ്പ്‌ കരുതുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകളിലും വിദേശ ആസ്തികളിലുമാണ്‌ ഇരുവരും പണം നിക്ഷേപിച്ചിരിക്കുന്നത്‌. 2.8 കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെത്തിയിട്ടുണ്ട്‌. മോഹന്‍ലാലിെ‍ന്‍റ വീട്ടില്‍നിന്നും ശേഖരിച്ച പെയിന്റിംഗ്‌, പുരാവസ്തു ശേഖരം എന്നിവയുടെ മൂല്യം തിട്ടപ്പെടുത്താന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്‌.
അനധികൃത സമ്പാദ്യം ഉള്ളതായി താരങ്ങള്‍ സമ്മതിച്ചതായും ആദായനികുതി വകുപ്പ്‌ വെളിപ്പെടുത്തി. ബാങ്ക്‌ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധനയിലാണ്‌. യഥാര്‍ത്ഥ കണക്കുകള്‍ ഹാജരാക്കുകയും അധിക സമ്പാദ്യത്തിന്റെ നികുതി അടക്കുകയും ചെയ്താല്‍ നിയമപ്രശ്നങ്ങളില്‍നിന്ന്‌ ഒഴിവാകാന്‍ കഴിയും. ഇരുവരുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്ക്‌ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്‌. ആറുമാസമായി ആദായനികുതി വകുപ്പ്‌ നടത്തിയ നിരീക്ഷണത്തെത്തുടര്‍ന്നാണ്‌ റെയ്ഡ്‌ നടത്തിയതെന്നും ആദായനികുതി വകുപ്പ്‌ വെളിപ്പെടുത്തി.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.