ഒന്നര മാസത്തെ ബോണസ്‌ അനുവദിക്കണം: പെന്‍ഷനേഴ്സ്‌ സംഘ്‌

Friday 12 August 2011 11:23 pm IST

കാസര്‍കോട്‌: ഒന്നരമാസത്തെ പെന്‍ഷന്‍ (12.5 ശതമാനം) ബോണസ്സായി അനുവദിക്കുക, പെന്‍ഷന്‍ വകുപ്പ്‌ രൂപീകരിക്കുക, പെന്‍ഷന്‍ കുടിശ്ശിക ഒറ്റത്തവണയായി ഓണത്തിനുമുമ്പ്‌ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കേരള സ്റ്റേറ്റ്‌ പെന്‍ഷണേഴ്സ്‌ സംഘ്‌ 19ന്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണയില്‍ കാസര്‍കോട്‌ ജില്ലയില്‍ നിന്ന്‌ 25 പേരെ പങ്കെടുപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ എന്‍.നാരായണയ്യ അദ്ധ്യക്ഷത വഹിച്ചു. ആര്‍ആര്‍കെഎംഎസ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ സി.എച്ച്‌.സുരേഷ്‌, രാമന്‍മാസ്റ്റര്‍, ടി.രാമചന്ദ്രഭട്ട്‌, ശ്യാംഭട്ട്‌, എം.കെ.എന്‍.ജനാര്‍ദ്ദനന്‍, ജി.ദിവാകരന്‍, ഈശ്വരറാവു, വിശ്വനാഥ റാവു, ഗോപാലകൃഷ്ണ പള്ളിക്കര എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.കണ്ണന്‍ സ്വാഗതവും ജില്ലാ ജോയിണ്റ്റ്‌ സെക്രട്ടറി ദിവാകര നായക്‌ നന്ദിയും പറഞ്ഞു.