കൊച്ചി: പാചകവാതക സബ്സിഡി ബാങ്ക് മുഖേന നല്കുന്ന സംവിധാനം ഇന്നു മുതല്‍ നിലവില്‍ വരും.
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടും കണ്‍സ്യൂമര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുളള ഉപഭോക്താക്കള്‍ക്ക് ഇന്നു മുതല്‍ സബ്സിഡി തുക ബാങ്കിലൂടെ ലഭ്യമാവും.
പുതിയ സംവിധാനത്തില്‍ പാചകവാതക സിലിണ്ടര്‍ ബുക്കു ചെയ്യുമ്പോള്‍ തന്നെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലെത്തും.
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടും കണ്‍സ്യൂമര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് നവംബര്‍ മുപ്പത് വരെ മാത്രമേ സബ്സിഡി നിരക്കില്‍ സിലിണ്ടര്‍ ലഭിക്കുകയുളളൂ.
ഡിസംബര്‍ ഒന്നുമുതല്‍ ബാങ്കു വഴി മാത്രമേ സബ്സിഡി ലഭിക്കുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: