ബിജെപി കമ്മാടം കാവ്‌ സംരക്ഷണ മാര്‍ച്ച്‌ നാളെ

Friday 12 August 2011 11:25 pm IST

കാഞ്ഞങ്ങാട്‌: കേരളത്തിലെ ജൈവ വൈവിദ്ധ്യകലവറയായി അറിയപ്പെടുന്ന കമ്മാടം കാവിലെ ഭൂമി ചിലര്‍ കയ്യേറിയതായുള്ള പരാതിയെ തുടര്‍ന്ന്‌ ക്ഷേത്രക്കാവ്‌ കയ്യേറ്റത്തിനെതിരെ ബിജെപി വെസ്റ്റ്‌ എളേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ബഹുജന മാര്‍ച്ച്‌ നടക്കും. രാവിലെ വരക്കാട്‌ അമ്പാടി ബസാറില്‍ നിന്നു മാര്‍ച്ച്‌ ആരംഭിക്കും. ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.