നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു

Sunday 1 September 2013 3:23 pm IST

ജോഹനാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന സമര നേതാവും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു. രണ്ട് മാസത്തിലേറയായി ആസുഖ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയായിരുന്നു ജോഹനാസ്ബര്‍ഗ്ഗിലെ ഹോഫ്ട്ടണിലെ വസതിയിലേക്ക് ആശുപത്രിയില്‍ നിന്ന് അദ്ദേഹം തിരിച്ചത്. എന്നാല്‍ 95കാരനായ മണ്ടേല ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നപ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വസതിയിലും അത്യാഹിത വിഭാഗ പോലെ സാഹചര്യമൊരുക്കി ചികിത്സിക്കാനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍. പ്രിട്ടോറിയയിലെ മെഡിക്ലീനിക്ക് ആശുപ്ത്രിയില്‍ ജൂണ്‍ എട്ടിനാണ് അദ്ദേഹം പ്രവേശിക്കപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.