ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍നിന്നും ഡേവിഡ് വാര്‍ണറെ ഓസ്ട്രേലിയ ഒഴിവാക്കി. ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സ്റ്റീവന്‍ സ്മിത്ത് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫോം മെച്ചപ്പെടുത്താനാവതെ പോയതാണ് വാര്‍ണറെ ഒഴിവാക്കാന്‍ കാരണം. കോച്ച് ഡാരന്‍ ലേമാന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടില്നിന്നേറ്റ പരാജയത്തില്‍നിന്നും അല്പമെങ്കിലും മുക്തി പ്രാപിക്കണമെങ്കില്‍ ഏകദിന പരമ്പര കംഗാരുക്കള്‍ നേടേണ്ടതുണ്ട്. അതിനാല്‍ ടീം സെലക്ഷനില്‍ യാതൊരു വിട്ടുവീഴ്ചയും അധികൃതര്‍ കാണിക്കില്ലെന്ന് ഉറപ്പാണ്. ഒരു ഏകദിനം സ്കോട്ട്ലാന്‍ഡിനെതിരെയും അഞ്ച് ഏകദിനങ്ങള്‍ ഇംഗ്ലണ്ടിനെതിരെയുമാണ് ഓസീസ് കളിക്കുക. പരമ്പര നാളെ എഡിന്‍ബര്‍ഗില്‍ ആരംഭിക്കും. ആദ്യമത്സരം സ്കോട്ട്ലാന്‍ഡിനെതിരെയാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരം 6 ന് ലീഡ്സില്‍ ആരംഭിക്കും. 8 ന്മാഞ്ചസ്റ്ററിലും 11 ന് ബര്മിംഘാമിലും 14 ന് കാര്‍ഡിഫിലും 16 ന് സതാമ്പ്ടണിലുമാണ് മറ്റ് മത്സരങ്ങള്‍.
ഓസ്ട്രേലിയന്‍ ടീം: മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്ലി, ഫവദ് അഹമ്മദ്, നഥാന്‍ കോള്‍ട്ടര്‍നെയില്‍, ഫോള്‍ക്ക്നര്‍, ആരോണ്‍ ഫിഞ്ച്, ഹാസില്‍വുഡ്, ഹ്യൂഗ്സ്, മിച്ചല്‍ ജോണ്സണ്, ഷോണ്‍ മാര്‍ഷ്, മാക്സ്വെല്, ക്ലിന്റ് മക്കെ, വോഗ്സ്, വെയ്ഡ്, വാട്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: