കനത്തമഴ: മഞ്ചേശ്വരത്ത്‌ കിണറിടിഞ്ഞു; ഉപ്പളയില്‍ വീട്‌ തകര്‍ന്നു

Friday 12 August 2011 11:30 pm IST

ഉപ്പള: കനത്ത മഴയില്‍ നാടിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. മഞ്ചേശ്വരത്ത്‌ കിണറിടിഞ്ഞും ഉപ്പളയില്‍ വീട്‌ തകര്‍ന്നും ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. മഞ്ചേശ്വരം ദര്‍ഘാസ്‌ കടമ്പാറിലെ ആയിഷയുടെ വീട്ടിലെ കിണറാണ്‌ താഴ്ന്നത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ 6 മണിയോടെ ശക്തമായ ശബ്ദത്തോടെയാണ്‌ കിണര്‍ താഴ്ന്നതെന്ന്‌ വീട്ടുകാര്‍ പറയുന്നു. 8 മാസംമുമ്പ്‌ 8൦,൦൦൦ രൂപ ചെലവഴിച്ചാണ്‌ കിണര്‍ പണിതത്‌. പറമ്പിലെ മൂന്നോളം തെങ്ങുകള്‍ ഏതു നിമിഷവും വീഴുമെന്ന നിലയിലാണ്‌. ശക്തമായ കാറ്റിലും മഴയിലും ഉപ്പള പച്ചിലമ്പാറ കുണ്ടുപുനിയിലെ അബ്ദുല്‍ ഖാദറിണ്റ്റെ വീടിണ്റ്റെ ഒരു ഭാഗം തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം.