ചൈന അതിര്‍ത്തിയിലെ സൈനിക ശേഷി ഇന്ത്യ ശക്തിപ്പെടുത്തും: ആന്റണി

Monday 2 September 2013 4:10 pm IST

ഹിന്‍ടണ്‍: ഹിന്‍ടണ്‍: ചൈനയുമായി ധാരണയിലാണെങ്കില്‍ പോലും അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക ശേഷി ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലച്ചിട്ടില്ല. ഇതിനായി നിലവില്‍ ചര്‍ച്ചകളും നടന്നു പോരുന്നുണ്ട്. ചൈനയുമായി ധാരണയിലാണ് ഒത്തുപോകുന്നത്. എങ്കില്‍ പോലും ചൈനയെ പോലെ ഇന്ത്യയും അതിര്‍ത്തിയില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ആന്റണി പറഞ്ഞു. ദല്‍ഹിക്കടുത്ത് ഹിന്‍ഡണ്‍ വ്യോമയാന കേന്ദ്രത്തിലെ ഇന്ത്യന്‍ നാവിക സേനയുടെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.