ഹസാരെയ്ക്ക് പിന്തുണയുമായി യു.എന്നിനു മുന്നില്‍ പ്രകടനം

Saturday 13 August 2011 11:44 am IST

ന്യൂയോര്‍ക്ക്‌: പഴുതുകളില്ലാത്ത ലോക്‌പാല്‍ ബില്‍ രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ മാസം 16 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക്‌ പിന്തുണയുമായി ഐക്യരാഷ്‌ട്രസഭയുടെ മുന്നില്‍ പ്രകടനം നടന്നു. ഇന്ത്യ എഗനിസ്റ്റ്‌ കറപ്ഷന്‍ എന്ന സംഘടനയില്‍പ്പെട്ടവരുടെ സമരത്തില്‍ ഇന്ത്യയിലെ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്‌പാല്‍ ബില്‍ വെറും 'തമാശ' മാത്രമാണെന്നും, അഴിമതിക്കാരെ സംരക്ഷിക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാനാണു പ്രതിഷേധമെന്ന് ഐ.എ.സി അംഗം ആഷിം ജെയ്ന്‍ പറഞ്ഞു. സര്‍ക്കാര്‍ അഴിമതിക്കെതിരേയും ഹസാരെയ്ക്ക് അനുകൂലമായും എഴുതിയ ടീ-ഷര്‍ട്ടുകളും തൊപ്പികളുമാണ് പ്രകടനക്കാര്‍ ധരിച്ചിരുന്നത്. അഴിമതിക്കാരെ ജയിലിലടക്കുക, അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കുക, ലോക്‌പാല്‍ ജോക്‌പാല്ലാണ്‌ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.