ചങ്ങനാശേരി: എന്‍എസ്എസ് കോളേജില്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ ഏലിയാസ് കൊല്ലപ്പെട്ടതിനുശേഷം വീണ്ടും എസ്എഫ്ഐ എബിവിപിക്കെതിരെ സംഘര്ഷത്തിനൊരുങ്ങുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം എബിവിപി പ്രവര്‍ത്തകനായ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു.
തുടര്‍ന്ന് എസ്എഫ്ഐക്കാര്‍ സംഘടിച്ച് അക്രമത്തിനൊരുങ്ങി. പൊലീസ് എത്തിയതോടെ സംഘര്ഷത്തിനുമുതിര്ന്ന എസ്എഫ്ഐക്കാര്‍ ചിതറിയോടി. ഇവര്‍ക്ക് ഒത്താശയുമായി പെരുന്നയിലെ ചില ഓട്ടോറിക്ഷാഡ്രൈവര്‍മാരും സഹായത്തിനെത്തുന്നുണ്ട്. കോളേജിലെ ചില നിസ്സാര പ്രശ്നങ്ങളാണ് വലിയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: