എ.സി.ജെ.എമ്മിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം - സുരേന്ദ്രന്‍

Tuesday 3 September 2013 1:36 pm IST

കൊച്ചി: എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു‍. സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജൂലൈ 20ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എ.സി.ജെ.എം സരിതയുടെ മൊഴി രേഖപ്പെടുത്താത്തത് അന്വേഷിക്കണമെന്നാണ് സുരേന്ദ്രന്‍ പരാതിപ്പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെ സുരേന്ദ്രന്‍ മൊഴി നല്‍കാനായി ഹൈക്കോടതിയില്‍ എത്തി. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മുമ്പാകെ എഴുതി തയാറാക്കിയ മൊഴിയുമായാണ് സുരേന്ദ്രന്‍ നല്‍കിയത്. കോടതിയിലെത്തിയ സരിതയുടെ കൈയില്‍ 21 പേജുള്ള മൊഴിയാണുണ്ടായിരുന്നത്. ഡി.വൈ.എസ്.പിക്കും ഒപ്പമുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും ഇത് അറിയാമായിരുന്നു. ഇവരെ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന്റെ നടപടി ദുരൂഹമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ കോടതിയില്‍ നിന്നും കേസ് മാറ്റാന്‍ എ.സി.ജെ.എം ആവശ്യപ്പെട്ടത് കുറ്റബോധം കൊണ്ടാണെന്നും സുരേന്ദ്രന്‍ മൊഴിയില്‍ പറയുന്നു. മറ്റൊരു പരാതിക്കാരനായ അഡ്വ.ജയശങ്കര്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നാളെ മൊഴി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.