അങ്കമാലി ബ്ലോക്ക്‌: റോഡ്‌ നവീകരണത്തിന്‌ 1.50 കോടി

Tuesday 3 September 2013 4:36 pm IST

അങ്കമാലി: അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ റോഡുകളുടെ നവീകരണത്തിനായി 1.50 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക്‌ അനുമതി. പശ്ചാത്തല വികസന മേഖലയിലൂടെ ഈ സാമ്പത്തിക വര്‍ഷം റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും. റോഡിന്റെ അറ്റകുറ്റപണി, പുതിയ റോഡ്‌ നിര്‍മ്മാണം, മെറ്റലിംഗ്‌, ടാറിംഗ്‌ തുടങ്ങിയ പ്രവര്‍ത്തികളാണ്‌ നവീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.
കാലടി ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകളുടെ ടാറിംഗ്‌, കോണ്‍ക്രീറ്റിംഗ്‌ പ്രവര്‍ത്തികള്‍ക്കായി 9.95 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകളുടെ മെറ്റലിംഗ്‌, ടാറിംഗ്‌ ജോലികള്‍ക്കായി 10.70 ലക്ഷം രൂപയും മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിലെ മരിയാപുരം, ചെന്നക്കാട്ടി കവല, ശാന്തി റോഡിന്റെ കാന കോണ്‍ക്രീറ്റിംഗിനായി നാല്‌ ലക്ഷം രൂപയും അനുമതിയായി.
നാല്‌ ലക്ഷം രൂപയാണ്‌ കൊല്ലക്കോട്‌, മുോപുറം - കപ്പേള റോഡ്‌ പുനരുദ്ധാരണത്തിനായി പദ്ധതിയിലൂടെ ചിലവഴിക്കുക.മലയാറ്റൂര്‍ - നീലേശ്വരം ഗ്രാമ പഞ്ചായത്തിലെ മണപ്പാട്ടു ചിറ ഇടതുകനാല്‍ റിംഗ്‌ റോഡ്‌ കോണ്‍ക്രീറ്റിംഗിനായി 4.30 ലക്ഷം രൂപ ചിലവഴിക്കും. ഇതിനു പുറമേ മലയാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.85 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌. കറകുറ്റി ഗ്രാമ പഞ്ചായത്തിലെ ഡിപ്പോ കവല - ഞാലൂക്കര റോഡ്‌ റീടാറിംഗിനായി രണ്ട്‌ ലക്ഷം രൂപയ്ക്കാണ്‌ അനുമതി.
കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ മനക്കപ്പടി കാന നിര്‍മ്മാണത്തിനായും, ചെങ്ങല്‍ തോട്‌ റേഡ്‌ നിര്‍മ്മാണത്തിനുമായി 5.60 ലക്ഷം രൂപ. കാഞ്ഞൂരിലെ തന്നെ ബസാര്‍ റോഡ്‌ കാന നിര്‍മ്മാണത്തിനായി 6.70 ലക്ഷം രൂപ. 40,000 രൂപയാണ്‌ കോല്ല്ക്കോട്‌ മഞ്ഞന റോഡ്‌ റീടാറിംഗിനായി വിനിയോഗിക്കുക. രണ്ട്‌ ലക്ഷം രൂപ മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ പുല്ല എല്‍.എം.കളം കെട്ടി സംരക്ഷണത്തിനായി ഉപയോഗിക്കും. ഇതിന്‌ പുറമെ മൂക്കന്നൂരിലെ തന്നെ പുല്ല ലിംഗ്‌ റോഡിനായി 2.45 ലക്ഷം രൂപയും അനുവദിച്ചു.
അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒലിവ്‌ മൗ്‌ - പേരക്കുന്ന്പാറ റോഡ്‌ സൈഡ്‌ കെട്ടി സംരക്ഷണത്തിനായി 1.20 ലക്ഷം രൂപയാണ്‌ പദ്ധതിയിലൂടെ ലഭ്യമാക്കുക. പാറപ്പുറം വടക്കേട്‌ കടവ്‌ റോഡ്‌ ഡ്രൈനേജ്‌ നിര്‍മ്മാണത്തിനായി 30,000 രൂപ നല്‍കും. പള്ളിയാടി - അരീക്കല്‍ റോഡ്‌ റീടാറിംഗിനായി 2.16 ലക്ഷം രൂപയും ക്രൈസ്റ്റ്‌ നഗര്‍ മൊണാസ്റ്ററി റയില്‍വേ റോഡ്‌ റീടാറിംഗിനായി 4.20 ലക്ഷം രൂപയാവും മാറ്റിവയ്ക്കുക.
4.05 ലക്ഷം രൂപ ചിലവഴിച്ചാണ്‌ ചെന്‍പന്‍താഴം റോഡ്‌ ടാറിംഗ്‌ പൂര്‍ത്തിയാക്കുക. 5.30 ലക്ഷം രൂപയാണ്‌ പാലിശ്ശേരി - ഒട്ടകംപനിപ്പടി റോഡ്‌ കോണ്‍ക്രീറ്റിംഗിനായി ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ഉദയപുരം - പനയപ്പാടം റോഡ്‌ മെറ്റലിംഗിനായി 3.50 ലക്ഷം രൂപയും പാലിശ്ശേരി കളം ഇളഞ്ചേരി കനാല്‍ ബ്‌ റോഡ്‌ മെറ്റല്‍ ആന്റ്‌ ടാറിംഗിനായി 5.5 ലക്ഷം രൂപയും ഇടക്കുന്നു കുരിശങ്ങാടി യാക്കോമ്പയ ചര്‍ച്ച്‌ റോഡ്‌ റീടാറിംഗിനായി 3.19 ലക്ഷം രൂപയുമാണ്‌ അനുവദിച്ചിരിക്കുന്നത്‌.
ഭാരത്‌ കനാല്‍ പാടം റോഡ്‌ മെറ്റലിംഗ്‌ ആന്റ്‌ റീടാറിംഗിനായി 4.50 ലക്ഷം രൂപയും ചിറയ്ക്കല്‍ പാറേക്കട്ടി റോഡ്‌ റീടാറിംഗിനായി അഞ്ച്‌ ലക്ഷം രൂപയും വൈ.സി.എ. പടിഞ്ഞാറ്‌ ഭാഗം റോഡ്‌ ടാറിംഗിനായി ആറ്‌ ലക്ഷം രൂപയുമാണ്‌ അനുവദിച്ചത്‌. കൂടാതെ മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഏഴ്‌ ലക്ഷം രൂപയും 11 ലക്ഷം രൂപ സി.എച്ച്‌.സിയുടെ പുനരുദ്ധാരണത്തിനുമായാവും വിനിയോഗിക്കുക. പദ്ധതിയിലൂടെ ബ്ലോക്കിനു കീഴിലെ ഭൂരിഭാഗം റോഡുകളും കൂടുതല്‍ നിലവാരത്തിലെത്തുകയും പല പുതിയ റോഡുകള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.