മലയാറ്റൂര്‍ പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കായ്‌ 11 വീടുകള്‍

Tuesday 3 September 2013 4:40 pm IST

അങ്കമാലി: മലയാറ്റൂര്‍ - നീലീശ്വരം ഗ്രാമ പഞ്ചായത്തില്‍ നിര്‍ധനരായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 11 ഭവനങ്ങള്‍ പൂര്‍ത്തിയാകുന്നു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്‌ 11 വീടുകളുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നത്‌. നിലവില്‍ ആറ്‌ വീടുകളുടെ നിര്‍മ്മാണം പൂര്‍ണമായും മറ്റ്‌ അഞ്ച്‌ ഭനങ്ങളുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നതായും മലയാറ്റൂര്‍ - നീലേശ്വരം ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.ജെ.പോള്‍ പറഞ്ഞു.
മലയാറ്റൂര്‍ - നീലീശ്വരം ഗ്രാമ പഞ്ചായത്തിനു കീഴില്‍ ആകെ 11 വാര്‍ഡുകളാണ്‌ ഉള്ളത്‌. എല്ലാ വാര്‍ഡുകളിലെയും പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷകള്‍ ഗ്രാമ സഭ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, സൂക്ഷ്മ നിരീക്ഷണത്തിലൂടെയാണ്‌ സൗജന്യ ഭവനത്തിനു അര്‍ഹരായവരെ തിരഞ്ഞെടുത്തത്‌. സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക ജാതി വികസന ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഭവനങ്ങളുടെ നിര്‍മ്മാണം. ഒരു വീടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനായി രണ്ട്‌ ലക്ഷം രൂപയാണ്‌ ചെലവ്‌. 515 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭവനം സാധാരണ കുടുംബത്തിന്‌ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാക്കുന്നുണ്ട്‌. ഓരോ വാര്‍ഡിലെയും ഭവന നിര്‍മ്മാണത്തിന്റെ പൂര്‍ണ ചുമതല അതത്‌ വാര്‍ഡിന്റെ മെംബര്‍ക്കാണ്‌. പഞ്ചായത്ത്‌ അംഗത്തിന്റെ നിരീക്ഷണം പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഉള്ളതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നുന്നെ്‌ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലൂടെ പഞ്ചായത്തിലെ നിരവധി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.