ഭൂമി ഇടപാട് : സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍

Saturday 13 August 2011 12:36 pm IST

ചെന്നൈ : ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ ചെന്നൈയില്‍ അറസ്റ്റിലായി. സേലത്ത്‌ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട കേസിലാണ്‌ അറസ്റ്റ്‌. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത അധികാരത്തില്‍ വന്നശേഷം സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസുകളില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായും ഡി.എം.കെ സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മാര്‍ട്ടിന്‍. കേന്ദ്രമന്ത്രി അഴഗിരിയുടെ ഭാര്യ കാന്തി നാലേക്കര്‍ ഭൂമി മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയത് അടക്കമുള്ളയാണ് കേസുകള്‍. പല്ലടത്തെ വസ്ത്രവ്യാപാരിയ്ക്ക് ഭൂമി വിറ്റതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. മാര്‍ട്ടിന്റെ ഭാര്യയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നതെന്നാണ് സൂചന. കേരളത്തിലെ ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിനുമായി കേന്ദ്രമന്ത്രി അഴഗിരി ഭൂമിവിവാദത്തില്‍ അകപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.