സിബി മാത്യൂസിനെതിരായ പരാതി : സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

Wednesday 4 September 2013 4:37 pm IST

തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസിനെതിരായ വ്യാജ പരാതി കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.ജി.പിയുടെ ശുപാര്‍ശ. ആഭ്യന്തര സെക്രട്ടറിക്കാണ് ശുപാര്‍ശ നല്‍കിയത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് സിബി മാത്യൂസ് പരാതിപ്പെട്ടിരുന്നു. തനിക്കെതിരേ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വ്യാജമാണെന്നും സിബിഐ അന്വേഷണം വേണമെന്നും സിബി മാത്യൂസ്‌ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ഇന്റലിജന്‍സ്‌ മേധാവിയായി സിബി മാത്യൂസ്‌ പ്രവര്‍ത്തിക്കുമ്പോഴാണ്‌ അദ്ദേഹത്തിനെതിരേ വ്യാജ പേരില്‍ ഹര്‍ജി നല്‍കിയത്‌. വ്യാജ ആരോപണം ഉന്നയിച്ച്‌ ഹര്‍ജി നല്‍കിയെന്ന പരാതിയില്‍ മൂന്ന്‌ പേര്‍ക്കെതിരേ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ്‌ ലീഗല്‍ അഡ്വൈസര്‍ ആര്‍.എസ്‌.ജ്യോതി, വിജിലന്‍സ്‌ മുന്‍ എസ്‌പി കെ.കെ.ജോഷ്വ, അഡ്വ. പി.എസ്‌.വിനീത്‌ കുമാര്‍ എന്നിവര്‍ക്കെതിരേയാണ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.