വണ്ടര്‍ലായില്‍ ഓണാഘോഷം

Wednesday 4 September 2013 6:29 pm IST

കൊച്ചി: കൊച്ചി വണ്ടര്‍ലാ, 2013 സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ ഓണാഘോഷ പരിപാടികള്‍ സംഘടിക്കുന്നു. ഈ ദിവസങ്ങളില്‍ സന്ദര്‍ശകരില്‍ ഓണാഘോഷത്തിന്റെ ആവേശം പകരുന്നതിനായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പാര്‍ക്കില്‍ അരങ്ങേറും. കുസൃതി ചോദ്യങ്ങളും കടങ്കഥകളുമായി എത്തുന്ന മൊബെയില്‍ ജോക്കികളുടെ ചോദ്യത്തിന്‌ ശരിയുത്തരം നല്‍കുന്നവര്‍ക്കു പുറമെ, എല്ലാ സന്ദര്‍ശകര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളും നേടാം.
ശിങ്കാരി മേളവും ഇന്ത്യന്‍, അറേബ്യന്‍ രുചിഭേദങ്ങള്‍ക്ക്‌ പുറമെ കേരളത്തിന്റെ തനതായ നാടന്‍ രുചികളാല്‍ സ്വാദിഷ്ടമായ ഭക്ഷ്യമേളയും, പായസമേളയും, ഓണാഘോഷ പരിപാടികളുടെ മറ്റൊരാകര്‍ഷണീയതയാണ്‌. 22 വാട്ടര്‍ റൈഡുകളും, 34 ഡ്രൈ റൈഡുകളും അടങ്ങുന്ന 56 ലോകോത്തര റൈഡുകളാണ്‌ കുടുംബത്തിനൊന്നടങ്കം ദിവസം മുഴുവന്‍ ഉല്ലാസം പകരുന്നതിനായി വണ്ടര്‍ലായിലുള്ളത.്‌ ഇതിനുപുറമെ 4ഡി അനുഭവം പ്രദാനം ചെയ്യുന്ന എക്സ്‌.ഡി. മാക്സും, ഇന്‍ഡോര്‍ മ്യൂസിക്കല്‍ ഫൗണ്ടനുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.