ആത്മാവിനെപ്പറ്റി ഞാന്‍ വിവരിച്ചുവല്ലോ. അങ്ങനെ ഒരാത്മാവിനെ നിഷേധിക്കുന്ന ചില ബുദ്ധാനുയായികളുണ്ട്. അവരുടെ വാദമിതാണ്: ‘ശരീരമനസ്സുകള്‍ക്ക് പിറകില്‍ അധിഷ്ഠാനമായി ഒന്നിനെ കല്‍പ്പിക്കേണ്ട കാര്യമെന്ത്? വിചാരങ്ങള്‍ തുടര്‍ന്നുപോകുന്നു എന്നുവച്ചാല്‍ പോരേ? ശരീരവും മനസ്സും കൂടിച്ചേര്‍ന്ന ഈ സ്വരൂപത്തില്‍ അവയ്ക്കുമേല്‍ മൂന്നാമത് ഒരാത്മാവിനെ സമ്മതിച്ചിട്ട് എന്താവശ്യം? ഈ വിഗ്രഹം തന്നെ പോരേ അതിലെ കാര്യങ്ങള്‍ക്ക് സമാധാനം കാണ്മാന്? പിന്നെ മൂന്നാമത് പുതിയൊരു വസ്തുവിനെ സ്വീകരിക്കുന്നതെന്തിന്? ഈ വാദങ്ങള്‍ക്ക് വളരെ ശക്തിയുണ്ട്. പുറമെയുള്ള പരീക്ഷണംകൊണ്ട് നോക്കുമ്പോള്‍ ഈ വിഗ്രഹത്തിലെ കാര്യങ്ങള്‍ക്ക് സമാധാനം അതുകൊണ്ടുതന്നെ കാണാം; നമ്മളില്‍പലരും അങ്ങനെ വിചാരിക്കുകയെങ്കിലും ചെയ്യുന്നുമുണ്ട്. പിന്നെ എന്തിന് ദേഹവും മനസ്സുമല്ലാതെ അവയില്‍നിന്ന് വേറിട്ട് അവയ്ക്കധിഷ്ഠാനമെന്നപോലെ ഒരാത്മാവുണ്ടാവണം?
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: