ന്യൂദല്‍ഹി: മലേഷ്യയിലെ ഇപ്പോയില്‍ നടന്ന ഏഷ്യാകപ്പ് ഹോക്കിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യയുടെ പുരസ്കാരം. മലയാളിയും ടീം വൈസ് ക്യാപ്റ്റനുമായ ഗോള്‍ കീപ്പര്‍ ശ്രീജേഷ്, പെനാല്‍റ്റി കോര്‍ണര്‍ വിദഗധന്‍ വി.ആര്. രഘുനാഥ്, ഫോര്‍വേര്‍ഡ് രമണ്‍ദീപ് സിംഗ് എന്നിവര്‍ക്കാണ് ഹോക്കി ഇന്ത്യ പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപ വീതമാണ് മൂന്ന് താരങ്ങള്‍ക്കും നല്‍കുന്നത്.
ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രീജേഷിനെ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുത്തിരുന്നു. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായിരുന്നു വി.ആര്. രഘുനാഥ്. ടീമിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയതിനാണ് രമണ്‍ദീപ് സിംഗിന് പുരസ്കാരം നല്‍കുന്നത്. ഒമാനെതിരായ ആദ്യ മത്സരത്തിലായിരുന്നു രമണ്‍ദീപ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: