കോഴഞ്ചേരി: ആദ്ധ്യാത്മിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി മൂര്‍ത്തിട്ട ശ്രീ മഹാഗണപതി ക്ഷേത്ര ഉപദേശകസമിതി ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയ മൂര്‍ത്തിട്ട ഗണേശ പുരസ്ക്കാരം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി മുഖ്യരക്ഷാധികാരിയുമായ കുമ്മനം രാജശേഖരന്.
ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവത്തോടനുബന്ധിച്ച് 8ന് വൈകിട്ട് 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്ക്കാരം യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി കുമ്മനം രാജശേഖരന് സമ്മാനിക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.ജി.ഗോപിക്കുട്ടന്‍നായര്‍, സെക്രട്ടറി സി.ആര്.വാസുദേവന്‍നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: