ബിജെപി പിഡബ്ല്യുഡി മാര്‍ച്ച്‌ നടത്തി

Wednesday 4 September 2013 9:54 pm IST

അങ്കമാലി: റോഡ്‌ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ 100 ദിവസം കഴിയും മുമ്പ്‌ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുവാന്‍ നടപടി എടുക്കുക, അങ്കമാലി ബൈപാസ്‌, കാലടി സമാന്തരപാലം തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപി അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും ധര്‍ണ്ണയും നടന്നു. അങ്കമാലി പിഡബ്ലിയുഡി ഓഫീസിന്റെ മുമ്പില്‍ നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി. ജെ. തോമസ്‌ ഉദ്ഘാടനം ചെയ്തു. ബിജെപി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം. എ. ബ്രഹ്മരാജ്‌, എം. വി. ലക്ഷ്മണന്‍, ടി. എസ്‌. ചന്ദ്രന്‍, സലീഷ്‌ ചെമ്മണ്ണൂര്‍, ടി. എസ്‌. രാധാകൃഷ്ണ്‍, വി. ഡി. മുരളീധരന്‍, അനീഷ്‌ ആന്റണി, കെ. ടി. ഷാജി, എം. ആര്‍. ദിനേശന്‍, പി. കെ. അപ്പുകുട്ടന്‍, പി. സി. ബിജു, ബി. വി. ചന്ദ്രന്‍, കെ. ജി. സജി, കെ. കെ. ഷൈജന്‍, എന്‍. എ. സദന്‍, ഒ. കെ. രാജേഷ്‌, മോഹന്‍ കല്ലാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.