സിപിഎം ഭരിക്കുന്ന തിരുവഞ്ചൂര്‍ സഹകരണ ബാങ്കില്‍ അഴിമതി: നഷ്ടം തിരിച്ചുപിടിക്കാന്‍ നോട്ടീസ്

Thursday 5 September 2013 10:08 pm IST

കോട്ടയം: തിരുവഞ്ചൂര്‍ സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ സഹകരണ വകുപ്പ് നടപടി തുടങ്ങി. അഴിമതിആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് ബാങ്കിന്റെ നഷ്ടം ജീവനക്കാരില്‍ നിന്നും മുന്‍ ഭരണസമിതിക്കാരില്‍ നിന്നും ഈടാക്കാന്‍ നോട്ടീസ് നല്‍കിയത്. മുന്‍ഭരണസമിതി അംഗങ്ങളില്‍ നിന്നും സെക്രട്ടറി അടക്കം ജീവനക്കാരില്‍ നിന്നും ബാങ്കിന്റെ നഷ്ടം ഈടാക്കാന്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. മുന്‍ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇതുകാണിച്ച് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഈ മാസം 11ന് വൈകിട്ട് 3ന് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ മുന്‍ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇതുകാണിച്ച് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഈ മാസം 11ന് വൈകിട്ട് 3ന് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ മുന്‍ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പ് 66, 68 നമ്പര്‍ അന്വേഷണത്തിലാണ് ബാങ്കില്‍ ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്. വര്‍ഷങ്ങളായി സിപിഎം ഭരണത്തിലാണ് ഈ ബാങ്ക്. മൂന്നുകോടി രൂപയിലേറെ നഷ്ടമുള്ള ബാങ്കില്‍ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് നടക്കുന്ന ആക്ഷേപവും ശക്തമാണ്. ബാങ്കിനുണ്ടായ സാമ്പത്തികനഷ്ടം ജീവനക്കാരുടെ തലയില്‍ കെട്ടി വയ്ക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. കമ്മറ്റി മിനിട്ട്‌സില്‍ രേഖപ്പെടുത്തിയ തീരുമാനങ്ങള്‍ ചില കമ്മറ്റിയംഗങ്ങള്‍ നിഷേധിക്കുന്നതായും പരാതി ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.