യു.എസ് നയതന്ത്രജ്ഞന്‍ തമിഴരെ അധിക്ഷേപിച്ചെന്ന് പരാതി

Saturday 13 August 2011 5:56 pm IST

ചെന്നൈ : യുഎസ് നയതന്ത്രജ്ഞന്‍ തമിഴ് വംശജരെ അധിക്ഷേപിച്ചെന്നു പരാതി. ചെന്നൈയിലെ യുഎസ് വൈസ് കൗണ്‍സില്‍ മൗറിന്‍ ഷാവോയാണ് സംസാരത്തിനിടെ തമിഴ് വംശജകരെ വൃത്തികെട്ടവരെന്നു പറഞ്ഞത്. ഷാവോയുടെ പരാമര്‍ശം തികച്ചും അനുചിതമെന്നു യുഎസ് കോണ്‍സുലേറ്റ് പ്രതികരിച്ചു. എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളോടു സംവദിക്കുമ്പോഴായിരുന്നു ഷാവോ വിവാദ പരാമര്‍ശം നടത്തിയത്. 20 വര്‍ഷം മുന്‍പ് നിങ്ങളെ പോലെ വിദ്യാര്‍ഥിയായിരുന്ന സമയത്ത് തനിക്കു വിദേശത്തു പഠിക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യയാണ് താന്‍ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ സംസ്കാരങ്ങള്‍ പഠിക്കാന്‍ പല ഗ്രാമങ്ങളിലും സഞ്ചരിച്ചു. ഒരിക്കല്‍ ദല്‍ഹിയില്‍ നിന്ന് ഒറീസയിലേക്കു യാത്ര തിരിച്ചു. 24 മണിക്കൂര്‍ യാത്ര 72 മണിക്കൂറായിട്ടും അവസാനിച്ചില്ല. ഇതിനിടെ എന്റെ തൊലിപ്പുറം മുഴുവന്‍ കറുത്തു കരിവാളിച്ച് തമിഴരെപ്പോലെ ആവുകയും ചെയ്തെന്നായിരുന്നു ഷാവോയുടെ പരാമര്‍ശം. അതേസമയം ഷാവോ പഠനകാലം ഓര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ആരുടെയും വര്‍ഗ വികാരം പ്രീണപ്പെടുത്തിയിട്ടില്ലെന്നും ഷാവോയുടെ പേരിലിറക്കിയ പ്രസ്താവനയില്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.