കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിനായകചതുര്‍ത്തി ആഘോഷം 9ന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരരുടെ നേതൃത്വത്തില്‍ നടക്കും. രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, അഷ്ടാഭിഷേകം, ഗജപൂജ, ആനയൂട്ട്, മോദകനിവേദ്യം, അപ്പം, മൂടല്പൂജ തുടങ്ങിയ ചടങ്ങുകളോടെ ആഘോഷിക്കുവാന്‍ ഉപദേശകസമിതിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് സി.എന്‍.സുബാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എ.രാധികാദേവി, മേല്‍ശാന്തി ഹരിശര്‍മ്മ, കീഴ്ശാന്തി കേശവന് നമ്പൂതിരി, മോഹന്‍ കെ.നായര്‍, ബാബു തടത്തുംകുഴി, പി.ജെ.ഹരികുമാര്‍, മോനി കാരാപ്പുഴ, എന്‍.ബി.നാരായണന് നായര്‍, കണ്ണന്, മനോജ് , ജിപൈ, വി.എ.രാമചന്ദ്രന്, സഞ്ചുതോട്ടത്തില്, വിനോദ്കുമാര്‍, രാജേഷ് ജി.നായര്‍, ടി.എസ്.കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
പാമ്പാടി: എസ്എന്‍പുരം സൂര്യനാരായണപുരം സൂര്യക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് 9ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. കോരൂത്തോട് ബാലകൃഷ്ണന് തന്ത്രി, വിശ്വനാഥന് ശാന്തി, ഇ.ആര്.സുധാകരന് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: