ഡ്രൈവിംഗ് ടെസ്റ്റ് ഓട്ടോമേഷന്‍ പ്രോജക്ടുമായി സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍

Thursday 5 September 2013 10:15 pm IST

പാലാ: സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളേജ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റ് ആധുനികവത്കരണത്തിന് ഉപയുക്തമാവുന്ന സാങ്കേതിക പ്രോജക്ടിന് രൂപം നല്‍കി. കേരളത്തിലെ 70ല്‍പരം ഡ്രൈവിംഗ് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുന്ന ടെസ്റ്റുകള്‍ സാങ്കേതികവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാകുന്ന പ്രോജക്ടിന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അംഗീകാരം നേടുന്നതിനുള്ള പരിശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അംഗീകാരത്തിനുശേഷം ട്രാഫിക് മേഖലയ്ക്ക് ഈ പ്രോജക്ട് എത്രമാത്രം പ്രയോജനകരമാകും എന്ന് വിലയിരുത്തുന്നതിനു കേരളാ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധര്‍ കോളേജ് സന്ദര്‍ശിക്കും. മോഹിത് ജോണ്‍, ബാബു ശങ്കര്‍, എബി. പിമാത്യു, എന്നീ അധ്യാപകരാണ് പ്രോജക്ടിന് നേതൃത്വം നല്‍കിതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.