ശിവരാത്രിയെക്കുറിച്ചുള്ള സങ്കല്‍പ്പവും സ്മരണയുമാണ് നമുക്ക് വേണ്ടത്. ഇന്ന് ആളുകള്‍ക്ക് ഈ സ്മരണയുണ്ടോ? സിനിമക്കൊട്ടയിലല്ലേ പലരും ശിവരാത്രി നോല്‍ക്കുന്നത്. എങ്കിലും അതിനേയും തഥാതന് നിഷേധിക്കുന്നില്ല. സിനിമക്കൊട്ടയിലായാലും നാടകശാലയിലായാലും ശിവനെ നമ്പിയാണല്ലോ പോകുന്നത്. അവരും നല്ലവര്‍ തന്നെ. അതൊക്കെ പ്രപഞ്ച ശക്തിയുടെ വൈഭവങ്ങള് എന്ന് തന്നെ കരുതാം. എങ്കിലും ഇതുപോലെ പുണ്യദിനങ്ങളില്‍ ഒരു ആചാര്യന്റെ സമ്പര്‍ക്കത്തില്‍ വരാന്‍ ഭാഗ്യം സിദ്ധിച്ച നമ്മളെങ്കിലും മനസ്സിലാക്കേണ്ടതിനെ മനസ്സിലാക്കേണ്ടേ? അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇവിടെ വന്നെത്തിയതിന് എന്ത് പ്രസക്തിയാണ് ഉള്ളത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: